കോവിഡിൻെറ ഉദ്ഭവമറിയാൻ ലോകാരോഗ്യസംഘടനക്ക് സ്വാഗതം -ചൈന
text_fieldsബെയ്ജിങ്: ലോകാരോഗ്യസംഘടനയിലെ വിദഗ്ധർക്ക് കോവിഡിൻെറ ഉദ്ഭവത്തെ കുറിച്ച് പഠിക്കാനായി രാജ്യത്തേക്ക് വരാൻ അനുമതി നൽകുമെന്ന് ചൈന. പൊതുജനാരോഗ്യത്തിൽ ഏറ്റവും ആധികാരികമായ ഏജൻസികളിലൊന്നാണ് ലോകാരോഗ്യസംഘടന. അതിൽ നിന്ന് പിന്മാറാനുള്ള യു.എസ് തീരുമാനം ഏകപക്ഷീയമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാഹോ ലിജിയാൻ കുറ്റപ്പെടുത്തി.
ചൈനയുടെ സൃഷ്ടിയാണ് കോവിഡെന്നായിരുന്നു യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിൻെറ പ്രധാന ആരോപണം. എന്നാൽ, ഇതിനെതിരെ ലോകാരോഗ്യ സംഘടന രംഗത്തെത്തിയിരുന്നു. യു.എസിൻെറ ഇപ്പോഴത്തെ നടപടി ലോകാരോഗ്യസംഘടനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകാരോഗ്യ സംഘടന ഏകപക്ഷീയമായ ഇടപെടലുകൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.